പ്രിയ സുഹൃത്തേ, അനുജാ... നിനക്ക് അഷ്ടമുടി ലൈവ് ടീമിന്റെ ഒരു പിടി അശ്രുപൂക്കൾ...

0
നിന്റെ സുഖവിവരങ്ങൾ തിരക്കി കൊണ്ട് നിനക്കായ് കാത്തു വെച്ച ഫോൺ കോളും നിന്റെ അചഞ്ചലമായ മനസിനെ സാന്ത്വനപ്പെടുത്തുവാനായി കരുതിയ കുറച്ചു വാക്കുകളും എന്നിൽ തന്നെ ബാക്കിയാക്കി നീ യാത്രയായല്ലോ...

അഷ്ടമുടി ലൈവിന്റെ വളർച്ചയ്ക്ക് പ്രായത്തിലുപരി പക്വതയാർന്ന പ്രതികരണങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും ഞങ്ങളോടൊപ്പം നിന്ന പ്രിയ സുഹൃത്ത്. വഴികാട്ടി...

മുഖത്തെ പൗരഷവും ശബ്ദത്തിലെ ഗാംഭീര്യവും നിന്നെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നെങ്കിലും നിന്നോട് ഒരു പ്രാവിശ്യമെങ്കിലും സഹകരിച്ചിട്ടുണ്ടെങ്കിൽ, മനസ് തുറന്നു സംസാരിച്ചിട്ടുണ്ടെങ്കിൽ ഒരിയ്ക്കലും നിന്നെ മാറ്റി നിർത്തുവാൻ ആർക്കും കഴിയില്ല.
നിന്നെ അത്ര പെട്ടെന്നു മറക്കുവാനും...

നമ്മൾ അവസാനമായി സംസാരിച്ച വിഷയം സ്കൂളിന് മുന്നിൽ ആരോഗ്യ വകുപ്പും പോലീസും വാർഡ് പ്രതിനിധികളും അഷ്ട ജലറാണി പള്ളി റോഡ് വേലി കെട്ടി തിരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ്...

ഞങ്ങളൊടൊപ്പം, ഞങ്ങളുടെ വാർത്തകൾക്കു അഭിപ്രായങ്ങൾ പറയുവാനും ഞങ്ങളറിയാത്ത വാർത്തകൾ ഞങ്ങളിലേയ്ക്കെത്തിയ്ക്കുവാനും ഇനി നീ ഇല്ലാ എന്ന സത്യം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്... ഒരു പക്ഷേ നിന്റെ സൗഹൃദങ്ങൾക്കും...

( അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് എഡിറ്ററും, മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജെ.എം.എയുടെ കൊല്ലം ജില്ലാ ജോ: സെക്രട്ടറിയുമാണ് ലേഖകൻ )

Post a Comment

0Comments
Post a Comment (0)