ഉമ്മ മരിച്ച് ഒരു മാസം തികയേ മകനും യാത്രയായി; മുഹമ്മദ് ഷാഫിക്ക് കരുവ ജുമാമസ്ജിദിൽ അന്ത്യവിശ്രമം.

0
മുഹമ്മദ് ഷാഫിക്ക് ഞങ്ങളുടെ ഷാഫി ഇക്കയ്ക്ക് ഇനി കരുവ ജുമാമസ്ജിദിൽ അന്ത്യവിശ്രമം.


അഷ്ടമുടി : കഴിഞ്ഞ മാസം 22നാണ് മുഹമ്മദ് ഷാഫിയുടെ ഉമ്മ മരണപ്പെടുന്നത് കോവിഡ് ഭേദമായി അനന്തര ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ശേഷം (ജൂൺ 25)  ഇന്ന് പുലർച്ചെ മുഹമ്മദ് ഷാഫിയും ഉമ്മയേ പോലെ കോവിഡ് ഭേദമായി അനന്തര ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.

മുപ്പത്തിയെട്ടുവയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് കുട്ടികളുടെ പിതാവ് അതിലുപരി നാട്ടിലെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹത്തിൻ്റെ വാപ്പ സൈനുദ്ദീൻ കുഞ്ഞ് ആശാനൊപ്പം മുൻപന്തിയിലുണ്ടാകുന്ന ഒരാൾ പെട്ടെന്ന് ഒരു യാത്ര പറച്ചിലിന് പോലും കാത്ത് നില്ക്കാതെ ഒരു ശൂന്യത സൃഷ്ടിച്ച് മരണത്തിലേക്ക് യാത്രയായത്. ഇവിടുത്തെ ചെറുപ്പക്കാർക്കിടയിൽ വലിയൊരു സ്ഥാനം ഷാഫി ഇക്കായ്ക്ക് ഉണ്ടായിരുന്നു എന്നുള്ളതിന് അഷ്ടമുടി സാക്ഷിയാണ്. വിയോഗം അറിഞ്ഞെത്തിയ പൗരപ്രമുഖരെല്ലാം അശ്രു പൊഴിക്കാതെ തിരികെ പോയിട്ടുണ്ടാകില്ല എന്നത് കടന്നു പോയ സമയങ്ങൾ സാക്ഷിയാണ്.

മുഹമ്മദ് ഷാഫിക്ക് ഞങ്ങളുടെ ഷാഫി ഇക്കയ്ക്ക് ഇനി കരുവ ജുമാമസ്ജിദിൽ അന്ത്യവിശ്രമം. കാലം എടുത്തു പറയുന്ന പേരുകളിൽ ഇക്കയുണ്ടാകുമെന്ന് തീർച്ച.

Post a Comment

0Comments
Post a Comment (0)