ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം; രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

0
ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം. നിലവില്‍ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനം നടന്നു. പ്രദേശത്ത് ബോംബ് സ്‌ക്വാഡും മറ്റും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിശദമായ പരിശോധന നടന്നുവരികയാണ്.


Post a Comment

0Comments
Post a Comment (0)