കൊല്ലം : ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ വ്യാപാരികളോടുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ജില്ലയിലെ മെഡിക്കല്‍ സ്റ്റോര്‍ ഒഴിച്ചുള്ള മുഴുവന്‍ കടകളും അടച്ചിടും. പണിമുടക്കിനോടനുബന്ധിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോര്‍പറേഷന്‍ ഓഫിസുകള്‍ക്ക് മുന്നിലും യൂനിറ്റ് കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വിഭാഗം കടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, പൊലീസും സെക്ടര്‍ മജിസ്ട്രേറ്റുമാരും വ്യാപാരികളെ പീഡിപ്പിക്കുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക, വ്യാപാരികള്‍ക്ക് സാമ്ബത്തിക സഹായം അനുവദിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.