രാവിലെ എട്ടുമണിക്ക് ടോൾ പിരിവ് തുടങ്ങണമെന്ന് നിർദേശം വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതേ തുടർന്ന് പോലീസും ഉദ്യയോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ചർച്ചയാണ് ടോൾ നടപടികൾ താൽകാലികമായി നിർത്തിവയ്ക്കാൻ കാരണം. നേരത്തെ ജനുവരി 16ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നും തെരഞ്ഞെടുപ്പും കണക്കിലെടുത്ത് നീണ്ടുപോകുകയായിരുന്നു.
കൊല്ലം കുരീപ്പുഴ ടോൾപ്ലാസയിൽ ടോൾ പിരിവ് നിർത്തി
May 31, 2021
0
കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ടോൾ പിരിവ് നിർത്തി. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി വാട്സാപ്പ് സന്ദേശമയച്ചിരുന്നു. ടോൾ പിരിവിന് അനുമതി നൽകി ജനുവരി മാസമാണ് കേന്ദ്ര സർക്കാർ നടപടികളാരംഭിച്ചത്.നടപടി അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചതോടെ പൊലീസ് ടോൾ പ്ലാസയ്ക്ക് സംരക്ഷണമൊരുക്കി.