കുണ്ടറയിലെ ബോംബാക്രമണ കേസ് ; നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു

0

കൊല്ലം : ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാറിനു നേര്‍ക്കുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയായത് നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാമെന്ന് കരുതിയാണെന്ന് പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഷിജു വര്‍ഗീസിന്‍്റെ വാഹനത്തിനുനേരെ, സ്വന്തം കൂട്ടാളികള്‍ തന്നെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് നടിയെ പൊലീസ് ചോദ്യം ചെയ്തത്. പ്രിയങ്ക അരൂരില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടു മണിക്കൂറിലേറെയാണ് നടിയെ ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പില്‍ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായി കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെയും മത്സരിച്ചു. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാള്‍ നന്ദകുമാറാണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഗൂഢാലോചനയെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0Comments
Post a Comment (0)