തൃക്കരുവാ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് പുതുതായി 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, ഇന്നലെ 17 പേർക്കും ഇതോടെ നിലവിൽ കോവിഡ് പോസിറ്റീവ് ആയി നീരിക്ഷണത്തിലുള്ളവരുടെ എണ്ണം 195 ആയി തൃക്കരുവയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1636 ലേക്ക് എത്തി. ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 3 പേർ രോഗമുക്തി നേടി ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1484 ആയി.
നാളിതുവരെ പത്ത് മരണങ്ങളാണ് കൊവിഡ് മൂലം തൃക്കരുവയിൽ ഉണ്ടായത്.
ഇന്ന് തൃക്കരുവയിൽ കൊവിഡ് ടെസ്റ്റ് നടത്തിയവർ ആരുമില്ല ഇതോടെ നാളിതുവരെ 11171 കൊവിഡ് ടെസ്റ്റുകൾ നടന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലെ രോഗികളിൽ CFLTC യിൽ 11 പേർ നിരീക്ഷണത്തിലുണ്ട്.
തൃക്കരുവയിൽ ഇന്ന് പുതിയ വാക്സിനേഷൻ ഉണ്ടായിരുന്നില്ല നാളിതുവരെ 3515 പേർക്ക് വാക്സിനേഷൻ നൽകി.