ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി.

0

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ-യുഎഇ വിമാനയാത്രാ വിലക്ക് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇന്ന് ചൊവ്വാഴ്ച ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് -19 കേസുകളുടെ എണ്ണം 20 ദശലക്ഷത്തിലധികമായി കഴിഞ്ഞിരുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയുമാണ്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത് മെയ് 4 ന് അവസാനിക്കേണ്ടതായിരുന്നു.എന്നിരുന്നാലും യാത്രാവിലക്ക് വീണ്ടും മെയ് 14 വരെ തുടരുമെന്ന് അധികൃതർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചൊവ്വാഴ്ചത്തെ ഈ പ്രഖ്യാപനം കൂടി വന്നതോടെ യാത്രാവിലക്ക് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി വ്യക്തമാക്കുന്നു.
Tags

Post a Comment

0Comments
Post a Comment (0)