കുണ്ടറ : റബർ ബോർഡ് കോട്ടയം ഓഫിസിലെ ജീവനക്കാരനും പുനക്കന്നൂർ ആലുംമൂട് കുറ്റിയിൽ മുക്ക് ആർ കെ സദനത്തിൽ (തൊഴിത്തല ) ഓമന അമ്മയുടെയും പരേതനായ കേശവൻകുട്ടി പിള്ളയുടെയും മകൻ കെ വിനോദ് (35) ആണ് ഷോക്കേറ്റ് മരണമടഞ്ഞത്.
ഇന്നലെ രാത്രി 7.30ഓടെ ആയിരുന്നു അപകടം.വീടിന്റെ വരാന്തയിലേക്ക് പോയ വിനോദ് ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നതാണ് ശബ്ദം കേട്ട് അവിടേക്ക് വന്ന അമ്മ കാണുന്നത് അവർ പിടിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു.അയൽ വാസികൾ എത്തി ലൈറ്റ് ഓഫ് ആക്കിയ ശേഷം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വൈദ്യുത വയറിന്റെ ഇൻസുലേഷൻ ഇളകി ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ അതുല്യ മകൾ ആദി(ഒരു വയസ്സ് )
സംസ്കാരം ഇന്ന് നടക്കും.