റേഷൻ അറിയിപ്പ് : മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്; ഏപ്രിൽമാസ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നു.

0

തിരുവനന്തപുരം : മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ.
എല്ലാ വിഭാഗം കാർഡിനും മേയ് കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മേയ് മാസ കിറ്റിലെ സാധനങ്ങൾ  ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, കടല - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ആട്ട - 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.

ഏപ്രിൽമാസ കിറ്റ് വിതരണംഇപ്പോഴും തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ഇന്ന് (17.05.2021) മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)