ചുഴലി പോലെ ആഞ്ഞുവീശി; കൊല്ലത്ത് വിവിധയിടങ്ങളിൽ വൻ നാശനഷ്ട്ടം: അഷ്ടമുടിയിൽ മീൻ വളർത്തൽ സംരഭങ്ങൾ വ്യാപകമായി നശിച്ചു.

0
കൊല്ലം : ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതിനെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ ലക്ഷകണക്കിന് രൂപാ വരുന്നത്, കൊല്ലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മൺഡ്രോതുരുത്ത്, കരുനാഗപ്പള്ളി, അഷ്ടമുടിക്കായലിനോട് ചേർന്ന ജനവാസ മേഖലകൾ, ബീച്ചിൻ്റെ വിവിധ തുറകൾ തുടങ്ങീ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച്ച രാത്രിയോടെ പെയ്ത മഴയും കാറ്റും നാശനഷ്ടം വിതച്ചു.

അഷ്ടമുടി കായലിന് ചേർന്ന് ക്രമീകരിച്ച മീൻ വളർത്തൽ സംരഭങ്ങൾ വ്യാപകമായി നശിച്ചു. പലയിടങ്ങളിലും ഇവ കായലിലേക്ക് ഒഴുകി നടക്കുന്ന സ്ഥിതിയുണ്ടായി ഇവ പലതും പുനരുപയോഗത്തിന് ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്. കാറ്റിനും മഴയ്ക്കും ഒപ്പം വന്ന് ഭവിച്ച വേലിയേറ്റമാണ് ഇത്തരത്തിലെ വിനാശകരമായ സംഭവത്തിലേക്ക് കാര്യങ്ങളെ നയിച്ചത്.

Post a Comment

0Comments
Post a Comment (0)