തിരുവനന്തപുരം : കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലകളിൽ വൻ നാശനഷ്ടം. പൊഴിയൂരിൽ കടൽ ക്ഷോഭം തുടരുന്നു. അടിമലത്തുറ- അമ്പലത്തുമൂല മേഖലകളിൽ 150 ഓളം വീടുകളിൽ വെളളം കയറി. അമ്പതോളം വീടുകൾക് കേടുപാടുണ്ട്. മഴക്കാലത്ത് സ്ഥിരമായി വെളളപ്പൊക്കമുണ്ടാകുന്നത് പതിവാണെന്നും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കടൽക്ഷോഭത്തിൻറെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സർക്കാർ കർശന നിർദ്ദേശേം നൽകിയിട്ടുണ്ട്.
രണ്ട് ദിവസമായി തുടരുന്ന മഴയിലും കടലാക്രമണത്തിലുമായി പൊഴിയൂരിൽ എട്ട് വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളിൽ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂർ എൽ പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. മഴയും കടലേറ്റവും തുടരുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. കടൽക്ഷോഭം തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. കോട്ടുകാൽ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.