കോവിഡ് രോഗ പരിചരണ സംശയങ്ങൾക്ക് വിളിക്കാൻ ആയൂർവേദ ഡോക്ടർമാരുടെ സേവനമൊരുക്കി എം. മുകേഷ് എം.എൽ.എ

0
കോവിഡ് രോഗ പരിചരണ സംശയങ്ങൾക്ക് വിളിക്കാൻ ആയൂർവേദ ഡോക്ടർമാരുടെ സേവനമൊരുക്കി എം. മുകേഷ് എം.എൽ.എ. നിലവിൽ ആറ് ആയൂർവേദ ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുക എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് സേവനം. കൊല്ലം മണ്ഡലത്തിലെ ജനങ്ങൾക്കാണ് സേവനം ലഭ്യമാകുക. ഇക്കാര്യം എം. മുകേഷ് എം.എൽ.എ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

 ലോകം നേരിടുന്ന മഹാവിപത്ത് നമ്മുടെ മണ്ഡലത്തിലും താണ്ഡവമാടുകയാണെന്നും. ഈ പ്രതിസന്ധി ഘട്ടത്തെ പ്രതിരോധിക്കാൻ ആയുർവേദവും നല്ലൊരു പ്രതിവിധിയാണെന്നും പ്രിയ സഹോദരങ്ങൾ ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും നിങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ ആയുർവേദ ഡോക്ടർമാർ നിങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും എം.എൽ.എ കുറിച്ചു.

Post a Comment

0Comments
Post a Comment (0)