കൊല്ലം : ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങളെ സഹായിക്കാനുള്ള ജനകീയ സേനയുമായി എ. മുകേഷ് എംഎൽഎ. അവശ്യവസ്തുക്കളും മരുന്നും എത്തിക്കുന്നതിനും കോവിഡ് നെഗറ്റീവ് ആയ വീടുകൾ ക്ലോറിനേഷൻ ചെയ്യുന്നതിനും, മറ്റ് സഹായ- സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഒരു പ്രത്യേക ഹെൽപ്പ് ഡസ്കും വളണ്ടിയർ സേനയേയുമാണ് സജ്ജമാക്കിയത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഹെൽപ് ഡസ്ക് നമ്പരുകൾ ചുവടെ ചേർക്കുന്നു. ഈ നമ്പരുകളിൽ ബന്ധപ്പെട്ടാൽ അവശ്യ സേവനങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാക്കാൻ കഴിയും. ആവശ്യപ്പെട്ടാൽ മരുന്ന്, റേഷൻ കടകളിൽ നിന്നുള്ള റേഷൻ വിഹിതം, അവശ്യസാധനങ്ങൾ എന്നിവ വീട്ടിലെത്തിച്ചു നൽകും.
ഇതിന് ബില്ലിലുള്ള തുക മാത്രം നൽകിയാൽ മതി. സേവനം സൗജന്യമാണ്. കോവിഡ് ബാധിച്ചവരെ ആംബുലൻസിൽ കയറ്റുന്നതിനും മറ്റ് എന്ത് അത്യാവശ്യ കാര്യങ്ങൾക്കും പി പി ഇ കിറ്റ് ധരിച്ച വളണ്ടിയർമാരുടെ സേവനങ്ങൾ ലഭ്യമാക്കും. അനിവാര്യ സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വന്നാൽ അതിനുള്ള സംവിധാനവും ഒരുക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവർത്തകരുടെ സഹകരണത്തോടെയാകും ഹെൽപ്പ്ഡസ്കും വളണ്ടിയർ സേനയും പ്രവർത്തിക്കുക. എന്റെ പേഴ്സണൽ അസിസ്റ്റന്റ്
പി കെ സുധീർ ആണ്
ഈ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്റർ.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് കൊല്ലം മണ്ഡലത്തിലെ രണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുമായും കോർപ്പറേഷൻ മേയറുമായും സംസാരിച്ചു. കോർപ്പറേഷനും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും ഹെൽപ് ഡസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയർമാരെ ഒരുക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ലോക് ഡൗൺ കാലത്ത് ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്
അതിനാൽ ഈ സമയത്ത് വീടിനു പുറത്തിറങ്ങാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ഫേസ്ബക്ക്. പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു
വളണ്ടിയേഴ്സ് കോർഡിനേറ്റർ
പി കെ സുധീർ : 9995304115
മനു എസ് ദാസ് :9746668008
പനയം ഗ്രാമ പഞ്ചായത്ത്
വിനു വിജയൻ: 8907093043
വിഷ്ണു കൊച്ചുണ്ണി:8129948950
വിഷ്ണു കണ്ടച്ചിറ:9072320665
ശ്രീരാജ് - +919633186573
തൃക്കരുവ ഗ്രാമപഞ്ചായത്ത്
ശരൺ ബി.ചന്ദ്രൻ 9744064416
അഖിൽ ദേവ് 95447 34503
ലാൽകുമാർ 94967 37214
രതീഷ് ആർ 92072 30352
അഞ്ചാലുംമൂട്
കാർത്തിക്:8606256232
അനന്ദു : 8943560084
തൃക്കടവൂർ
മഹേഷ്:9048643867
രമേശ്:8848973947
തീരദേശം ബീച്ച് പോർട്ട് : ബിലാൽ -8129606067 മണികണ്ഠൻ -9846406129
തിരുമുല്ലവാരം - മാമൂട്ടിൽ കടവ്:
വിഷ്ണു -9074961192
സുമേഷ് -8848445408
സിവിൽസ്റ്റേഷൻ-തങ്കശേരി കാസ്ട്രോ -7356557116
ജിത്തു -9961920115
കടപ്പാക്കട-ഉളിയകോവിൽ അനന്ദു -9895793369
നിധീഷ് -9633055010
ടൗൺ-ആശ്രാമം അഭിലാഷ് -9746006448
അനന്ദു -9895194619
മാങ്ങാട് :ജോസഫ് 8547265981
നിധിൻ :9061715207