'കഴുത്തറപ്പന്‍ ബിൽ കൊല്ലത്തും നല്‍കിയത് അഞ്ച് ലക്ഷം രൂപയുടെ ബിൽ, നിഷേധിച്ച് ആശുപത്രി അധികൃതർ

0
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും. കൊല്ലം മെഡിറ്ററീന ആശുപത്രിക്കെതിരെയാണ് പരാതി. ജാസ്മി എന്ന 50 കാരിക്ക് 5,10,189 രൂപയുടെ ബിൽ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കിയെന്നാണ് പരാതി. 
ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് ഈടാക്കിയത് 2000 രൂപ വീതമാണ്. ഒരു ദിവസം രണ്ട് തവണ സന്ദർശിച്ചാൽ 4000 രൂപ ഈടാക്കി. പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുക ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഈ മാസം ഏഴിന് ഡിസ്ചാർജായ രോഗി പണം അടയ്ക്കാൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ തുടരുകയാണ്.

Post a Comment

0Comments
Post a Comment (0)