പഴംപൊരിയിലും ഓക്സിജൻ അളവ്, വ്യാപകമായി വ്യാജ പള്‍സ് ഓക്‌സിമീറ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

0

വ്യാജ പള്‍സ് - ഓക്സി മീറ്ററുകളുടെ വിപണനം തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിരലിന് പകരം പേന വച്ചാലും ഓക്സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തടയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വ്യാജ ഓക്സി മീറ്ററുകളില്‍ കമ്ബനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കോവിഡ് വ്യാപകമായതോടെ പള്‍സ് - ഓക്സി മീറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പള്‍സ് - ഓക്സി മീറ്ററുകള്‍ വിപണിയില്‍ സുലഭമായി ലഭിച്ചുതുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Post a Comment

0Comments
Post a Comment (0)