കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പരീക്ഷയിലെ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷയെഴുതിയത് അജ്ഞാതർ; സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം

0
കൊല്ലം : കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷ നടന്നതിൽ ഗൗരവകരമായ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ. മൂന്ന് വിദ്യാർത്ഥികൾക്ക് പകരമാണ് അജ്ഞാതർ പരീക്ഷയെഴുതിയത്. മൂല്യനിർണ്ണയ സമയത്താണ് ആരോഗ്യ സർവ്വകലാശാല ക്രമക്കേട് കണ്ടുപിടിച്ചത്. ഇതേത്തുടർന്നാണ് പരീക്ഷ ചുമതല ഉണ്ടായിരുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും താൽക്കാലികമായി സസ്പെൻ്റ് ചെയ്തത്. 


സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണ്ണറും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കി ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച് എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ മെഡിക്കൽ കോളേജിനു മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.

Post a Comment

0Comments
Post a Comment (0)