വട്ടപ്പാറ : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി രാജൻ പി ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിന് വട്ടപ്പാറ പോലീസാണ് കേസെടുത്തത്. അമ്മ ജയയാണ് പ്രിയങ്കയെ ബെഡ്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഭർതൃവീട്ടിലെ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞ് പ്രിയങ്ക കരഞ്ഞു കൊണ്ട് വിളിച്ചുവെന്ന് സഹോദരൻ വിഷ്ണു പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് പ്രിയങ്കയെ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നിരുന്നു.

പ്രിയങ്കയുടെ മുതുകിൽ കടിച്ച് മുറിച്ചതിന്റേയും ഇടി കൊണ്ടതിന്റേയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. തെളിവായി വിഷ്ണു ഫോണിലെ വീഡിയോയും പോലീസിന് നൽകിയിട്ടുണ്ട്. 2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം.