1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in വഴിയും കെഎസ്ഇബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.
1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ: കെഎസ്ഇബി
May 29, 2021
0