കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; നാല് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

0

ആലപ്പുഴ : കായംകുളം കരീലകുളങ്ങരയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

കായംകുളം സ്വദേശികളായ അഞ്ചും ഒരു കൊട്ടാരക്കര സ്വദേശിയുമാണ്  കാറിലുണ്ടായിരുന്നത്. അതില്‍ നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിഷ ഫാത്തിമ (25), റിയാസ് (27), ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ക്കും ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റു.

Post a Comment

0Comments
Post a Comment (0)