കൊല്ലം കോടതി സമുച്ചയത്തിന് ഭരണാനുമതി; കൊല്ലം പൗരാവലിക്ക് എൽ.ഡി.എഫ് കൊടുത്ത വാഗ്ദാനങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുകയാണെന്ന് എം. മുകേഷ്

0
കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതി ആദ്യഘട്ടത്തിന് ഭരണാനുമതി ലഭിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. എൽഡിഎഫ് ഇലക്ഷൻ സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കൂടിയായിരുന്നു  കോടതി സമുച്ചയം എന്ന ലക്ഷ്യം ഇതാണ് യാഥാർത്ഥ്യമാകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ കലക്ടറേറ്റിനു സമീപം എൻ ജി ഒ കോർട്ടേഴ്സ്  വക ഭൂമിയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടര ഏക്കർ സ്ഥലം കോടതി സമുച്ചയം നിർമ്മാണത്തിനായി ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു എന്നാൽ ഇത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയായിരുന്നു.

ഇത് സംബന്ധിച്ച കൊല്ലം നിയോജക മണ്ഡലം ജനപ്രതിനിധി എം.മുകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം പൗരാവലിയുടെ ദീർഘനാളത്തെ സ്വപ്നമായിരുന്ന കൊല്ലം കോടതി സമുച്ചയം യാഥാർഥ്യമാകുന്നു.... 🙏🙏🙏

കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതി ആദ്യഘട്ടത്തിന് ഭരണാനുമതി ലഭിച്ചു.
ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്ന മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റപ്പെടുകയാണ്.. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ കലക്ടറേറ്റിനു സമീപം എൻ ജി ഒ കോർട്ടേഴ്സ്  വക ഭൂമിയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടര ഏക്കർ സ്ഥലം കോടതി സമുച്ചയം നിർമ്മാണത്തിനായി ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു.

 ഇപ്പോൾ കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചതോകൂടി ദീർഘനാളത്തെ കോടതി സമുച്ചയം എന്ന ആവശ്യം നിറവേറ്റപ്പെടുകയാണ് രണ്ട് ലക്ഷത്തി അയ്യായിരം ചതുരശ്ര അടി വിസ്തൃതിയിൽ 7 നിലകളിലായാണ് സമുച്ചയം ഒരുങ്ങുന്നത്.
 നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സിവിൽ സ്റ്റേഷനിൽ നിന്നും 17 കോടതികളും 25 പരം അനുബന്ധ ഓഫീസുകളും കോടതി സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ കഴിയും..
അത് സിവിൽ സ്റ്റേഷന്റെയും കോടതിയുടെയും സുഗമമായ പ്രവർത്തനത്തിന് ഏറെ സഹായകരമാകും..
ഗ്രൗണ്ട് ഫ്ളോറും സെല്ലാർ ഫ്ളോറും ആണ് ആദ്യഘട്ട നിർമാണത്തിന് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്..
മൂന്നു നിലകളിലായി കുടുംബകോടതി ക്കുള്ള കെട്ടിടവും 300 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും നിർദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. 40 കോടിയോളം ആണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്.

 കൊല്ലം കോടതിസമൂച്ഛയം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും കൊല്ലം പൗരാവലിയുടെ അഭിനന്ദനങ്ങൾ...

ഭൂമി ലഭ്യമാക്കുന്നതിനുള്ള അനുകൂല നിലപാട് സ്വീകരിച്ച മുൻ റവന്യൂ മന്ത്രി സഖാവ് ഈ:ചന്ദ്രശേഖരനും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ക്രിയാത്മകമായ ഇടപെടലും സഹായവും നൽകിയ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി സഖാവ് ജെ മേഴ്സിക്കുട്ടിയമ്മക്കും
ബഹുമാനപ്പെട്ട ധനം വകുപ്പ് മന്ത്രി സഖാവ് കെ എൻ ബാലഗോപാലനും ഹൃദയം നിറഞ്ഞ നന്ദി....

ഭൂമി വിട്ടു നൽകുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച പ്രിയപ്പെട്ട സർവീസ് സംഘടനകളും ജില്ലാ ഭരണകൂടത്തിന്റെയും അഭിഭാഷക സംഘടന കളുടെയും കൂട്ടായ പരിശ്രമം കൂടിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സഹായകരമായത്....
ഏവർക്കും നന്ദി അഭിനന്ദനങ്ങൾ... 

Post a Comment

0Comments
Post a Comment (0)