പതിനേഴ് വയസ്സ്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു

0


അഞ്ചാലുംമൂട് : പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ വശീകരിച്ച് കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ കൊല്ലം തങ്കശ്ശേരി വലിയ വീട്ടുപറമ്പിൽ നിന്നും കൊല്ലം വെസ്റ്റ് പുന്നത്തലച്ചേരി ഫ്രണ്ട്സ് നഗർ 50ൽ പന്തിരിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വക്കീൽ ഗുമസ്തനായ മുപ്പത്താറ്കാരനായ പ്രവീണിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ നിരവധി തവണ സുഹൃത്തുക്കളുടെ വാഹനങ്ങൾ സംഘടിപ്പിച്ച ശേഷം പെൺകുട്ടിയെ തന്ത്രത്തിൽ വശീകരിച്ച് വാഹനത്തിൽ കയറ്റി പീഡിപ്പിക്കുകയും ചെയ്ത് വരികയായിരുന്നു. ബന്ധപ്പെട്ടവരുടെ പരാതിയിന്മേൽ അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പ്രവീണിനെ അറസ്റ്റ് ചെയ്തത് ഇയാളെ പിന്നീട് പോലീസ് റിമാൻ്റ് ചെയ്തു.

Post a Comment

0Comments
Post a Comment (0)