ഗുരുതരമായ ചികിത്സാ പിഴവെന്ന് ആരോപണം; കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി.

0

മേവറം / കൊല്ലം : മൈനാഗപ്പള്ളി പഞ്ചായത്ത് കുറ്റിപ്പുറം കോള നിവാസിയായ വിനോദ് കുമാറിൻ്റെ ഭാര്യയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് കഴിഞ്ഞവർഷം നവംബർ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം കൊല്ലം മേവറം അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമാകെയറിൽ അരങ്ങേറുന്നത്. ഇവിടെ അപ്പൻഡിസൈറ്റിസിൻ്റെ ശസ്ത്രക്രിയയ്ക്കായി എത്തിയ വിനോദ് കുമാറിൻ്റെ ശസ്ത്രക്രിയയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നാണ് പരാതിയിന്മേൽ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞവർഷമാണ് വിനോദ് കുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് പരിശോധനയിൽ അപ്പൻഡിസൈറ്റിസ് ആണെന്നും  ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ വരുന്ന കാലതാമസം രോഗാവസ്ഥയെ ബാധിക്കുമെന്ന് കണക്കാക്കി വിനോദ് കുമാർ അഷ്ടമുടി ഹോസ്പിറ്റലിൽ ചികിത്സ തേടാൻ നിർബന്ധിതനായി. തുടർന്ന് 2020 നവംബറിൽ അഷ്ടമുടി ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ഓപ്പറേഷൻ പൂർത്തിയാവുകയും ചെയ്തു. തുടർന്നും ഈ ഭാഗത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് രോഗിയുടെ കുടുംബം ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു അപ്പോൾ അവർ പറഞ്ഞത് പ്രകാരം മുറിവിൻ മേൽ മുറിവിൽ മേൽ ചില മരുന്നുകൾ വയ്ക്കുകയും മുറിവ് ഉണങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും വേദന ശക്തമായതോടെ വിനോദ് കുമാർ മറ്റൊരു ഡോക്ടറുടെ ശുപാർശ കൂടി കേൾക്കാൻ നിർബന്ധിതനായി തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുടൽ വീണ്ടും പുറത്തേക്ക് തള്ളി നിൽക്കുകയാണെന്നും  ശസ്ത്രക്രിയ നടത്തിയ അകത്തെ ഭാഗം ഇപ്പോഴും ഉണങ്ങാതെ നിൽക്കുകയാണെന്ന് പരിശോധനയിലൂടെ മനസ്സിലായി.

   ചതിക്കപ്പെട്ടത് മനസ്സിലായതോടെ  കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്.

Post a Comment

0Comments
Post a Comment (0)