സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറി; കരുനാഗപ്പള്ളി നഗരസഭാ സൂപ്രണ്ടിന് സസ്പെൻഷൻ: പോലീസ് അന്വേഷണം രാഷ്ട്രീയക്കാരാൽ മുടങ്ങി, മേലധികാരികൾ മുക്കി വെച്ചതായും ജനസംസാരം; ഒടുവിൽ നീതി

0
കരുനാഗപ്പള്ളി : വനിതാ ജീവനക്കാരിയെ അപമാനിച്ച കേസില്‍ കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ട് സി മനോജ്കുമാറിനെതിരെ നടപടി. ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്തു. ഇവിടുത്തെ വനിതാ ജീവനക്കാരിയോട് ഇക്കഴിഞ്ഞ ജനുവരി 29ന് ആണ് സ്ത്രിത്രിത്വത്തെ അപമാാനിക്കുന്ന തരത്തിിൽ മനോജ്കുമാര്‍ മോശമായി പെരുമാറിയതായി പറയുന്ന സംഭവംംം ഉണ്ടായത്. 

ഓഫീസിൽ ഉച്ചഭക്ഷണ സമയത്ത് തൻ്റെ കൈയില്‍ കടന്നു പിടിച്ചുവെന്നും അശ്‌ളീല സംഭാഷണം നടത്തിയെന്നും ഇതെതിർത്ത തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം അപവാദ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ ചൂണ്ടികാട്ടുന്നത്. മേലധികാരികൾക്ക് നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ വന്നപ്പോൾ ജീവനക്കാരി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടത്തിയെങ്കിലും അതിന്മേലും ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായി അന്വേഷണം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് വനിതാ ജീവനക്കാരി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കി ഈ പരാതിയിന്മേലാണ് നടപടി.

Post a Comment

0Comments
Post a Comment (0)