അഷ്ടമുടി വലിയവിളയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചതായി പരാതി; നാല് പേർക്കെതിരെ പരാതി സമർപ്പിച്ച് യുവാവ്.

0
അഞ്ചാലുംമൂട് / അഷ്ടമുടി :  അഷ്ടമുടി വലിയവിളയിൽ അബി എന്ന യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചതായി പരാതി.  വലിയ വിളയിൽ അബി ആൻറണിയുടെ പരാതിയിൽ മേൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം രാത്രിയോടു കൂടിയായിരുന്നു സംഭവം വീട്ടിൽ നിന്ന് വിളിച്ചിറക്കുകയും നാലംഗ സംഘം ക്രുരമായി മർദ്ദിച്ചുവെന്നുമാണ് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ആക്രമണത്തിൽ കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

Post a Comment

0Comments
Post a Comment (0)