പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേ യുവാവിനുനേരെ മൂന്നംഗ അക്രമിസംഘത്തിൻ്റെ ആക്രമണം :വാഹനം തല്ലിതകർത്തു; അഞ്ചാലുംമൂട് പോലീസിൽ അഭയം തേടി യുവാവ്.

0

അഞ്ചാലുംമൂട് : അഷ്ടമുടി, റംസാൻ വ്രതാനുഷ്ഠനത്തിനോടനുബന്ധിച്ചുള്ള പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങവേ മൂന്നംഗ സംഘം യുവാവിനെ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തതായി പരാതി.

വ്രതാനുഷ്ഠനത്തിനോടനുബന്ധിച്ചുള്ള പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ യുവാവിന് നേരെയാണ് മൂന്നംഗ അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇവരുടെ പക്കൽ കമ്പി, ഫ്രീവീൽ തുടങ്ങിയ മനുഷ്യജീവന് ജീവഹാനിയുണ്ടാക്കുന്ന തരത്തിലുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം അഷ്ടമുടി ലൈവ് ന്യൂസിനോട് പറഞ്ഞു.

ഇത് സംബന്ധിച്ച് ഇവർ അഞ്ചാലുംമൂട് പോലീസിൽ പരാതി സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് സ്വീകരിച്ചതായ ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലായെന്നും അവർ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)