"ഇതിലും ഭേദം അടച്ചിടീൽ ആയിരുന്നു."
അഷ്ടമുടി ലൈവിനോടായി തുറന്നു പറഞ്ഞു പൊതുജനങ്ങൾ.
ക്യാശ് റെസീപ്റ്റിൽ പോലും വ്യക്തയില്ല; എല്ലാത്തിനും പിഴയാണ്; ടാസ്ക്ക് "100" ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതായി ആക്ഷേപം.
അഞ്ചാലുംമൂട് : പിഴയാണ് എല്ലാത്തിനും, പിഴ അടയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ കുറ്റം ചെയ്യാത്ത താൻ എന്തിനാണ് പിഴ അടയ്ക്കേണ്ടതെന്ന് ഏമാൻമാർ പറയുന്നതിന് എന്താണിത്ര മടി?-അഷ്ടമുടി ലൈവിലേക്ക് രാത്രി വൈകി വിളിച്ച യുവാവിൻ്റെ വാക്കുകളാണിത്.
ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ചെക്കിംഗും അനുബന്ധ പിഴ ഒടുക്കൽ നടപടികളും പുരോഗമിക്കുകയാണ് ഇതിനിടയിലാണ് ജില്ലാ പോലീസ് വൃത്തങ്ങൾ ടാസ്ക്ക് "100" ൻ്റെ ഭാഗമായി ജനങ്ങൾക്ക് മേൽ അനാവശ്യ പിഴകൾ ഈടാക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.
പാർക്കിംങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വണ്ടിയ്ക്ക് പെറ്റിയെഴുതിയത് ഓവർ സ്പീഡിന്... യുവാക്കൾ ചോദ്യം ചെയ്തപ്പോൾ വണ്ടി സ്റ്റേഷനിൽ കൊണ്ടുപോയി. യുവാക്കൾ പിറകേ സ്റ്റേഷനിൽ ചെന്നപ്പോൾ ഹെൽമെറ്റ് ഇടാത്തതിന്റെ പേരിൽ 500 രൂപ പെറ്റി അടച്ചിട്ടു വണ്ടിയെടുത്തോണ്ട് പോകാനാണ് പറഞ്ഞെത്.
ഹെൽമെറ്റ് കൈയിലുണ്ടായിരുന്ന യുവാക്കൾ തങ്ങളുടെ അത്യാവശ്യവും പോലീസ് സ്റ്റേഷനിൽ ആദ്യം കയറിയ പരവേശവും കാരണം പെറ്റി അടച്ച് അടുത്ത പെറ്റി വരുന്നതിന് മുമ്പേ വണ്ടിയുമെടുത്ത് സ്കൂട്ടായി'
വാർത്തകൾ അതിവേഗം ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യൂ.....!