അബ്ദുള്‍ അസീസിന്റെ (15) മരണത്തിൽ വഴിത്തിരിവ്. കോഴിക്കോട്ട് നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമെന്ന് ആരോപണം ശക്തമാകുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ഒരു യുവാവ് അബ്ദുള്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ആത്മഹത്യയെന്ന് പൊലീസ് നിഗമനങ്ങൾ നടത്തുകയും അത്തരം തെളിവുകൾ ലഭിക്കുകയും ചെയ്ത കേസിലാണ് ഇത്തരത്തിലൊരു നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ ക്രൈംബ്രാഞ്ചാണ് കേസ് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്തിച്ചേര്‍ന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന മൊബൈല്‍ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും റോഡ് ഉപരോധിച്ചിരുന്നു. വടകര റൂറല്‍ എസ്പി ലോക്കല്‍ പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കേസ് പുനരന്വേഷിക്കാന്‍ നിര്‍ദേശിച്ചു