അഞ്ചാലുംമൂട്ടിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി അക്രമണം അഴിച്ചുവിട്ടു : ജനങ്ങൾ മറുപടി നൽകിയിരിക്കും. - അഡ്വ: ബിന്ദു ക്യഷ്ണ.

0

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ജംഗ്ഷൻ കോർപ്പറേഷൻ ആഡിറ്റോറിയത്തിൽ കെ.സി വേണുഗോപാൽ എംപി പങ്കെടുത്ത കോൺഗ്രസ്സ് പൊതുയോഗം ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി അക്രമണം അഴിച്ചുവിട്ടു എന്ന ആരോപണമാണ് കൊല്ലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ബിന്ദു ക്യഷ്ണ ഉന്നയിക്കുന്നത്.

സംഭവത്തിൽ ബിന്ദു ക്യഷ്ണയുടെ വാക്കുകൾ ഇങ്ങനെ " അഞ്ചാലുംമൂട് ജംഗ്ഷൻ കോർപ്പറേഷൻ ആഡിറ്റോറിയത്തിൽ കെ.സി വേണുഗോപാൽ എംപി പങ്കെടുത്ത കോൺഗ്രസ്സ് പൊതുയോഗം ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി അക്രമണം അഴിച്ചുവിട്ടു. ഈ ആക്രമണത്തിൽ രണ്ട് വനിതാ പോലീസുകാർക്കും നിരവധി കോൺഗ്രസ്സ് പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്ത് മതിയായ പോലീസ് സാന്നിധ്യമില്ലായിരുന്നു. പോലീസ് എതിർ സ്ഥാനാർത്ഥിയുടെ കളിപ്പാവ ആകരുത് " അവർ കൂട്ടി ചേർത്തു

എന്നാൽ ഇതിനോടകം മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ അടിച്ചിറക്കുകയും വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ ഇടത് മേഖലാ നേതൃത്വങ്ങളുടെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

Highlights : Violence unleashed to sabotage elections in Anjalumootty: People will have responded. - Adv. Bindu Kishna.

Post a Comment

0Comments
Post a Comment (0)