ദുബായ് : പാൽക്കുപ്പികളിൽ ചായയും മറ്റു പാനീയങ്ങളും കോഫി ഷോപ്പുകളിൽ നിന്നു നിറച്ചു കൊടുക്കുന്നത് ദുബായ് ഇക്കണോമി ഡിപ്പാർട്മെന്റ് നിരോധിച്ചു. മുതിർന്നവർ പോലും പാൽക്കുപ്പികളിൽ പാനീയം കുടിക്കുന്നത് ഇവിടുത്തെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കുപ്പികൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത് ആരോഗ്യകരമല്ലാത്ത രീതിയിലായതിനാൽ കോവിഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇതുൾപ്പെടെ അനാരോഗ്യകരമായ എന്തു പ്രവണതകൾ കണ്ടാലും 00545555, എന്ന നമ്പരിൽ അറിയിക്കണമെന്നും നിർദേശിച്ചു.