കൊട്ടാരക്കര : കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.എൻ ബാലഗോപാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊട്ടാരക്കര മുൻ എം.എൽ.എ അഡ്വ.പി.അയിഷാപോറ്റിയ്ക്കും ജില്ലയിലെ പ്രമുഖരായ ഇടതുപക്ഷ നേതാക്കൻമാർക്കുമൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.
വലിയ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും. കഴിഞ്ഞ അഞ്ചുവർഷക്കാലം ജനങ്ങളെ അവരുടെ ആവശ്യങ്ങൾ കണ്ട് മനസ്സിലാക്കിയ സർക്കാരാണ് തുടർ ഭരണത്തിനൊരുങ്ങുന്നതെന്നും തുടങ്ങീ വികസന പ്രതീക്ഷകളും കെ.എൻ ബാലഗോപാൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വെച്ചു.