കുവൈത്ത് സിറ്റി : കുവൈത്തിലെ കർഫ്യൂ സമയത്ത് വിമാനത്താവളത്തിലേക്ക് പോകാൻ വിമാന ടിക്കറ്റ് മാത്രം കൈവശം വെച്ചാൽമതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി . ചെക്പോയൻറിലുള്ള സുരക്ഷ ഉദ്യോഗസ്ഥർക്ക് വിമാന ടിക്കറ്റ് കാണിച്ചാൽ മതി. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ നിലവിലുള്ളത്. ഈ സമയത്താണ് വിമാനയാത്രയെങ്കിൽ കർഫ്യൂ സമയത്തിന് മുമ്പുതന്നെ വിമാനത്താവളത്തിലെത്തി കാത്തിരിക്കേണ്ട ആവശ്യമില്ല. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുവിട്ട് മടങ്ങുന്ന ഡ്രൈവർ ടിക്കറ്റിന്റെ പകർച്ച് കൈവശം വെക്കണം. ഉദ്യോസ്ഥർ ആവശ്യപ്പെടുമ്പോൾ ഡ്രൈവർമാർ ഇത് കാണിക്കണം.
രാജ്യത്ത് ഇത് വരെ കർഫ്യൂ ലംഘിച്ചതിന് 33 പേർകൂടി അറസ്റ്റിലായി. 31 സ്വദേശികളും രണ്ട് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഒരാൾ, ഹവല്ലി ഗവർറേറ്റിൽ ഒമ്പത് പേർ, ഫർവാനിയ ഗവർണറേറ്റിൽ 13 പേർ, ജഹ്റ ഗവർണറേറ്റിൽ ഒരാൾ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരാൾ, അഹ്മദി ഗവർണറേറ്റിൽ എട്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്