നിരവധി കേസുകളിൽ പ്രതിയായ രണ്ടു പേരെ കാപ്പാ പ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു : Iravipuram Police

0

ഇരവിപുരം: വധശ്രമം, അടിപിടി, കഞ്ചാവ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ രണ്ടു പേരെ കാപ്പാ പ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.പുന്തല ത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ ആദർശ് (27), വടക്കേവിള പാട്ടത്തിൽ കാവ് നഗർ 130 സി.ആർ.ലാൽ ഹൗസിൽ മനു റൊണാൾഡ് (27) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.പെരുമ്പുഴയിൽ നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.നിരവധി കേസുകളിൽ പ്രതികളായ ഇവർ ഇരുവരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സിറ്റിഎ.സി.പി.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ് ഭാസ്കർ, സന്തോഷ്, സി.പി.ഓ.മാരായ വിനു വിജയ്; സന്ദീപ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.'

ചിത്രം.. ഒന്ന്: ആദർശ് ( ഷർട്ടിട്ടത്)


ചിത്രം: മനു റൊണാൾഡ് (ബനിയൻ)

Post a Comment

0Comments
Post a Comment (0)