ചടയമംഗലത്ത് വിവാദമായി സി.പി.ഐയിലെ സ്ഥാനാർത്ഥി നിർണ്ണയം; എ. മുസ്തഫയെ സ്ഥാനാർത്ഥിയായി വേണമെന്ന് ആവശ്യം. : Chadayamangalam

0

ചടയമംഗലം :
സ്ഥാനാർത്ഥി നിർണ്ണയം വിവാദമായ ചടയമംഗലത്തു ന്യൂനപക്ഷങ്ങളുടെ ഇടയിൽ ഉണ്ടായ അതൃപ്‌തി മറികടക്കുവാൻ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഐ യിൽ നീക്കം നടക്കുന്നതായി സൂചന.കൊല്ലത്തു ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവിൽ അപ്രതീക്ഷിതമായി പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.ആദ്യം ഘട്ടം മുതൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച എ.മുസ്തഫയെ ഒഴിവാക്കിയതുമായി ബന്ധപെട്ടു മണ്ഡലത്തിലുടനീളം പാർട്ടി നേതാക്കന്മാരും പ്രവർത്തകരും അതിശക്തമായ പ്രതിഷേധം ഉയർത്തുകയും നിരവധി ബ്രാഞ്ച്കമ്മിറ്റികൾ പിരിച്ചു വിടുകയും ചെയ്തിരുന്നു.അതോടൊപ്പം മണ്ഡലത്തിലെ ന്യൂനപക്ഷവിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്തഫയെ സ്ഥാനാർത്ഥി ആക്കാത്തതിൽ കടുത്ത എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.ആ അവസരത്തിലാണ് മുസ്തഫയെ എങ്ങനെയും ഒഴിവാക്കി ന്യൂനപക്ഷങ്ങളുടെ പ്രീതി നേടാൻ സിപിഐ വീണ്ടും ഇവിടെ കരുനാഗപ്പള്ളിക്കാരിയായ സ്ഥാനാർത്ഥിയെ പരീക്ഷിക്കാൻ ഒരുങ്ങന്നത്.ഇതിനു ചരട്വലിക്കുന്നതിനുപിന്നിൽ മുൻ എം എൽ എ യോടൊപ്പം ചടയമംഗലത്തു നിന്നും നേരത്തെ ജില്ലാഞ്ചായത്തിലേക്ക് തെരെഞ്ഞെടുത്ത ഒരു വനിതയും ഉണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.മുസ്തഫ പാർട്ടി മണ്ഡലം സെക്രട്ടറി ആയിരുന്ന കാലയളവിൽ വികസനപ്രവർത്തനങ്ങൾക്കായി എല്ലാം പ്രദേശങ്ങളിലും പരിഗണന നൽകി ഫണ്ട് തുല്യമായി വിഭജിക്കണമെന്ന പാർട്ടി തീരുമാനം എം എൽ എ അനുസരിക്കാത്തിതിനെ തുടർന്ന് പാർട്ടി സെന്ററും എം എൽ എ യും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായി സിപിഐ മായി അടുത്ത ബന്ധമുള്ളവർ തന്നെ ആരോപണം ഉയർത്തുകയാണ്.കൂടാതെ പി.എസ്.സുപാലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയപ്പോൾ ജില്ലാ നിർവാഹക സമിതി അംഗമായി ദീർഘകാലമായി പ്രവർത്തിക്കുന്ന മുസ്തഫയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്.പരിഗണിച്ചെങ്കിലും ആ സ്ഥാനം മുൻ എം എൽ എ യ്ക്ക് വേണമെന്ന വാശിയും ഇവർ തമ്മിലുള്ള വിഷയങ്ങളുടെ ഗൗരവം വർദ്ധിപ്പിച്ചു.സിപിഐ ജില്ലാ കൗൺസിലിൽ മുസ്തഫയ്ക്ക് അനുകൂലമായി സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനം വന്നെങ്കിലും സംസ്ഥാന സെന്ററിൽ നടന്ന ചില.പരോക്ഷമായാ ചർച്ചകൾക്കൊടുവിൽ നാടകീയമായി സിപിഐ ദേശീയ കൌൺസിൽ അംഗം ചിഞ്ചു റാണിയുടെ പേര് കടന്നുവരികയായിരുന്നു.എന്നാൽ മണ്ഡലത്തിൽ നിന്നും ഉയർന്നുവന്ന ന്യൂനപക്ഷങ്ങളുടെയും മറ്റും ശക്തമായ എതിർപ്പ് മറികടക്കുവാനും എ.മുസ്തഫയെ ഒഴിവാക്കാനുമാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള വനിതാ കമ്മീഷൻ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ അഡ്വ:എം.എസ്.താരയെ ചടയമംഗലത്തു സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.മുഖത്തലയിൽ ഇന്ന് നടക്കുന്ന പാർട്ടി ഓഫീസ് ഉൽഘാടനത്തിനു ശേഷം ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ അഡ്വ: എം.എസ്.താരയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം.(ഹോക്സ് വ്യൂ മീഡിയ)

Post a Comment

0Comments
Post a Comment (0)