മൂകയും ബധിരയുമായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമായി അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. - Prakkulam native Roy arrested for torturing women by Anchalummoodu police

0 minute read
0


അഞ്ചാലുംമൂട് : മൂകയും ബധിരയുമായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രാക്കുളം സ്വദേശിയെ  ആയൂർ റോഡ് വിളയിൽ നിന്ന് അതിസാഹസികമായി അഞ്ചാലുംമൂട് പോലീസ്  പിടികൂടി. നവംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റോയിയെക്കുറിച്ചുള്ള അന്വേഷണം സൈബർ സെല്ലിൻ്റെ സഹായത്തോടെ  പുരോഗമിക്കുകയായിരുന്നു. ഇയാൾ മൊബൈൽ അധികമായി ഉപയോഗിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ഇത് കാരണം അന്വേഷണം ദുഷ്കരമായി. തുടർന്ന് ഇന്നലെ ആയൂർ റോഡ് വിളയിൽ നിന്ന് ഇയാളെ  സ്പെഷ്യൽ ടീം പിടികൂടുകയായിരുന്നു.   അഞ്ചാലുംമൂട് പോലീസ്  SHO - യുടെ നേത്യത്വത്തിലുള്ള സ്പെഷ്യൽ  ടീമിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, ലഗേഷ് കുമാർ  ജൂനിയർ എസ്.ഐമാരായ 
ഷാൻ .എസ്.എസ്, വിനോദ് .ജി സി.പി.ഓമാരായ  മനേഷ്, സുമേഷ് ഡ്രൈവർ സി.പി.ഓ മണികണ്ഠൻ  സൈബർസെൽ ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടാനുള്ള  അന്വേഷണത്തിൻ്റെ ഭാഗമായി.

Post a Comment

0Comments
Post a Comment (0)