ഇടതിന് കൊല്ലത്ത് ഇക്കൊല്ലം സാധ്യതാ പട്ടികയിൽ സ്ഥാനാർത്ഥികളിൽ മാറ്റമില്ല; കൊല്ലം നിലനിർത്താൻ എൽ.ഡി.എഫ്

0

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

കൊല്ലം : കൊല്ലത്ത് സി.പി.എം സാധ്യതാ പട്ടികയായി. കൊല്ലം മണ്ഡലത്തിൽ മുകേഷും, കുണ്ടറയിൽ ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തന്നെ മത്സരിക്കും. ചവറയിൽ സുജിത് വിജയനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദേശം. മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ. പി.കെ ജമീല തരൂരിൽ സ്ഥാനാർത്ഥിയായേക്കും. നിർദേശങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

പത്തനംതിട്ട റാന്നിയിൽ രാജു എബ്രാഹാമിന് ഒരവസരം കൂടി നൽകണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു വന്നത്. ആറൻമുളയിൽ വീണാ ജോർജും, കോന്നിയിൽ ജനീഷ് കുമാറും വീണ്ടും മത്സരിക്കും. അടൂർ, തിരുവല്ല സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാർ തന്നെ സ്ഥാനാർത്ഥി ആയാൽ മതിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ നിർദേശമുണ്ട്.

കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിർദേശം. വൈപ്പിൻ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ എസ് ശർമക്ക് പകരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ബി ഷൈനിയുടെ പേരാണ് പരിഗണനയിലുള്ളത്

കൊല്ലം ജില്ലയിൽ സി.പി.ഐ (എം) ഇത്തവണ മത്സരിക്കുന്നത് അഞ്ച് സീറ്റിലാണ്. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗം മത്സരിച്ച ചവറ കൂടി സിപിഎം ഏറ്റെടുത്തു ഇവിടെ പാർട്ടി ചിഹ്നത്തിൽ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ സ്ഥാനാർത്ഥിയാവും. കൊല്ലം മണ്ഡലത്തിൽ എം. മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും.

മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ തന്നെ കുണ്ടറയിൽ മത്സരിയ്ക്കും. സംസ്ഥാന കമ്മിറ്റി മേഴ്‍സികുട്ടിയമ്മയ്ക്ക് ഇളവ് നൽകിയില്ലെങ്കിൽ സജികുമാറിനെയോ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും. കൊട്ടാരക്കരയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലിന്‍റെ പേരിനാണ് മുൻഗണ. സിറ്റിങ്ങ് എംഎൽഎ ഐഷാ പോറ്റിക്ക് ഒരവസരം കൂടി നൽകണമെന്നാണ് കൊട്ടാരക്കര ഏരിയാ കമ്മിറ്റിയുടെ ആവശ്യം. ഈ സാഹചര്യത്തിൽ രണ്ട് പേരുകളിൽ നിന്ന് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയെടുക്കും.

കുന്നത്തൂർ മണ്ഡലം സിപിഐഎം എറ്റെടുക്കില്ല. ഇടതു സ്വതന്ത്രനായി കോവൂർ കുഞ്ഞുമോൻ തന്നെയാവും അഞ്ചാമതും മണ്ഡലത്തിൽ ജനവിധി തേടുക. നാലു തവണ നിയമസഭാംഗമായ ബാലൻ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഡോ.പി കെ ജമീലയെ സിപിഎം തരൂരിൽ പരിഗണിക്കുന്നത്. മൂന്ന് സിറ്റിങ്ങ് എം എൽ എ മാർക്ക് ഒരു അവസരം കൂടി നൽകി കൊണ്ടാണ് സി പി എം കൊല്ലത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പരീക്ഷണങ്ങൾക്ക് ഒരുങ്ങാത്തതിന്‍റെ പ്രധാന്യം കാരണം ഭരണ തുടർച്ച തന്നെ.

Post a Comment

0Comments
Post a Comment (0)