കുണ്ടറ : സീറ്റ് ബി.ഡി.ജെ.എസിന് നൽകിയതിൽ പ്രതിഷേധിച്ച് സൈബർ ഇടങ്ങളിൽ കമൻ്റുകൾ പ്രത്യക്ഷപ്പെടുകയും കുണ്ടറയിൽ പരസ്യമായി പോസ്റ്റർ പതിക്കുകയും ചെയ്തത്. നിലവിൽ വനജ വിദ്യാധരനാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി.
ബി.ജെ.പി ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്.
നാല് ദിവസങ്ങൾക്ക് മുമ്പ് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായ വനജ വിദ്യാധരനെ പരിചയപ്പെടുത്തി കൊണ്ട് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് കുണ്ടറയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിത്വത്തിനെതിരായ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകരുടെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടത്.