ചടയമംഗലം : നീണ്ട് നിന്ന് അഭ്യുഹങ്ങൾക്ക് വിരാമമിട്ട് വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കുമെന്ന ഔദ്യയോഗിക പ്രഖ്യാപനം നിലമേലിൽ നടന്ന കൺവൻഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് നടത്തി. സംസ്ഥാനത്തെ വിദ്യാർഥി-യുവജന പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ദലിത് പാന്തേഴ്സ് സംസ്ഥാന സമിതിയംഗവുമാണ് അർച്ചന.
തെരഞ്ഞെടുപ്പ് കൺവൻഷനിൽ പാർട്ടി ജില്ല പ്രസിഡന്റ് അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് സ്വാഗതം പറഞ്ഞു. സ്ഥാനാർഥി അർച്ചന പ്രജിത്ത്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജുസൈന ഫാത്തിമ, പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം ജോസ് യോഹന്നാൻ, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.