Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News
കൊല്ലം : പൊതുനിരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങളിലും ഓടിക്കുന്ന വണ്ടിയുടെ പഴക്കമോ അനധികൃത മോഡിഫിക്കേഷനോ കാരണം മനുഷ്യന് ജീവഹാനി സംഭവിക്കാതിരിക്കാൻ ഫിറ്റ്നസ് നിർബന്ധമാണ്. എന്നാൽ ജീവൻ രക്ഷയ്ക്ക് നാം വിളിക്കുന്ന ആംബുലൻസിന് ഇതൊന്നും ഇല്ലെങ്കിലോ അത്തരത്തിലൊരു സംഭവമാണ് കൊല്ലത്ത് ഇന്നലെ കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് എൻഫോഴ്സ്മെൻൻ് നടത്തിയ പരിശോധനയിൽ പൊളിഞ്ഞത്.
കഴിഞ്ഞ നാല് വർഷമായി ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തി വന്ന ആംബുലൻസ് കൊല്ലം എം വി ഡി എൻഫോഴ്സ്മെൻറ് പരിശോധനയിൽ സ്വകാര്യ ആശുപത്രി പരിസരത്ത് നിന്ന് പിടികൂടി.
കുണ്ടറയിൽ കഴിഞ്ഞ ആഴ്ച നടന്ന ആംബുലൻസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി പേർ ആംബുലൻസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ പരിശോധന എന്ന ആവശ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.