കൊല്ലം : യുഡിഎഫ് അധികാരത്തിൽ എത്തിയാൽ 6 മാസത്തിനകം കല്ലുപാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കൊല്ലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ.
അൻപത് ദിവസത്തിനകം കല്ലുപാലത്തിൻ്റെ പുനർനിർമ്മാണം പൂർത്തീകരിക്കും എന്ന് എം.എൽ.എ പറയുകയും എന്നാൽ ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞിട്ടും, ആരംഭ പ്രവർത്തങ്ങൾ പോലും പിന്നിടാത്ത കല്ലുപാലം എം.എൽ.എയുടെ വികസനത്തിൻ്റെ തിരുശേഷിപ്പാണെന്നും, ഈ തിരഞ്ഞെടുപ്പിൽ ഇതിന് ജനം മറുപടി നൽകുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു