അഞ്ചൽ : പിൻവാതിൽ നിയമനം നടത്തുന്നു എന്ന് ആരോപിച്ച് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലേക്ക്
യുവമോർച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ PSC റാങ്ക് ലിസ്റ്റ് ആട്ടിമറിച്ച് നടത്തുന്ന അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും ഇഷ്ടക്കാരെ തള്ളിക്കയറ്റാൻ റാങ്ക് ലിസ്റ്റുകൾ ആട്ടിമറിച്ച് പിൻവാതിൽ നിയമനം നടത്തുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ശീലമാക്കിയിരിക്കുകയാണെന്നും ഇത് PSC യുടെ വിശ്വസ്ഥതയെ തന്നെ തകർക്കുമെന്നും കഷ്ടപ്പെട്ട പഠിച്ച് റാങ്ക്ലിസ്റ്റുകളിൽ കയറിക്കൂടുന്നവരോടുള്ള വെല്ലുവിളിയാണിതെന്നും
പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.മഞ്ചല്ലൂർ സതീഷ് പറഞ്ഞു.
അലിമുക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി.ബബുൽ ദേവ്, ജില്ലാ ട്രഷറർ മഹേഷ്, ജില്ലാ സെക്രട്ടറി ദീപു രാജ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ മേലില, അരുൺ പട്ടാഴി, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കറവൂർ കണ്ണൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം സുജി കവലയിൽ, പിറവന്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണകുമാർ, പുന്നല പഞ്ചായത്ത് ജനറൽ സെക്രട്ടറി ടാസൺ ജെ ജോണി, യുവമോർച്ച നേതാക്കളായ ദിലീപ് വെട്ടിക്കവല, അജേഷ് ചക്കുവരക്കൽ, നിതിൻ പുന്നല, വിജേഷ് സുബിൻ, വിഷ്ണു വെട്ടിക്കവല
എന്നിവർ സംസാരിച്ചു.