കൊല്ലത്ത് വന്യമ്യഗങ്ങളെ വേട്ടയാടി വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റിൽ.

0

   കറവൂര്‍ അനില്‍ ഭവനില്‍ അനില്‍ ശര്‍മ്മ(39), സന്ന്യാസിക്കോണ്‍ നിഷാന്ത് വിലാസത്തില്‍ കെ.ഷാജി (39),അഞ്ചല്‍ ഏറം സ്വദേശികളായ സരസ്വതി വിലാസത്തില്‍ ജയകുമാര്‍ (42),ഗോപി വിലാസത്തില്‍ പ്രദീപ് (49)എന്നിവരാണ് അറസ്റ്റിലായത്.
ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അലിമുക്ക് - കറവൂര്‍ പാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇറച്ചിയുമായി സ്കൂട്ടറിലെത്തിയ പ്രതികള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇവര്‍ നടത്തുന്ന കറവൂര്‍ ചണ്ണക്കാമണ്ണിലുളള ഫാം ഹൗസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് മ്ലാവിന്‍റെ അവശിഷ്ടങ്ങളും ലേസര്‍ കടിപ്പിച്ച തോക്ക്, വെടിയുണ്ട, കരിമരുന്ന്, കത്തിയടക്കമുളള ആയുധങ്ങള്‍ , ഇറച്ചി തൂക്കി നല്‍കുന്ന ഇലട്രിക് ത്രാസ് എന്നിവയും കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വില്‍പന നടത്തിയ ഇറച്ചിയും കണ്ടെത്തി. ഇറച്ചി ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചതായും ഫലം വരുന്ന മുറയ്ക്ക് പ്രതിചേര്‍ക്കുമെന്നും പത്തനാപുരം റേഞ്ച് ഓഫീസര്‍ ബി.ദിലീഫ് പറഞ്ഞു. കൂടാതെ നാല് ദിവസം മുമ്പ് കടയ്ക്കാമണ്ണില്‍ നിന്ന് മുളളന്‍ പന്നിയെ വെടിവെച്ച് കൊന്നതിനും ഇവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ധേശ പ്രകാരം തുടര്‍ നടപടിക്കായി പിടികൂടിയ തോക്ക് പത്തനാപുരം പോലീസ് കൈമാനാണ് തീരുമാനം. മ്യഗവേട്ടയ്ക്ക് പിന്നില്‍ വന്‍ സംഘമാണന്നും പിടിയിലായവര്‍ ചെറു കണ്ണികളാണന്നും വനംവകുപ്പ് അധിക്യതര്‍ പറഞ്ഞു. അറസ്റ്റിന് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ബൈജു ക്യഷ്ണന്‍,പുനലൂര്‍ ഡിഎഫ്ഒ ത്യാഗരാജന്‍, ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എസ്. അനീഷ്, പത്തനാപുരം റേഞ്ച് ഓഫീസര്‍ ബി.ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ എ.നിസാം, കെ.സനില്‍ എന്നിവര്‍ അറസ്റ്റിന് നേത്യത്വം നല്‍കി.

Post a Comment

0Comments
Post a Comment (0)