ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർഥികൾ; പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്ന് ആരോപണം.

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രതിഷേധം. പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധം നടത്തി. ആദ്യം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ഥിയെ പൊലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് മാറ്റി.

മുൻമന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാര്‍ഥി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാര്‍ഥിയും ശരീരത്തില്‍ മണ്ണെയൊഴിച്ചു.വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേര്‍ സമരത്തിന് എത്തി.

തങ്ങള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച്‌ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാന്‍ സാധിക്കില്ല. ലഭിച്ച ജോലി നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

Post a Comment

0Comments
Post a Comment (0)