കൊല്ലം : ജില്ലാഭരണകൂടത്തെ നാളെ ബൈപ്പാസിൽ ടോൾ ആരംഭിക്കുമെന്ന് വാട്സാപ്പ് വഴി അറിയിച്ച് നടത്തിപ്പ് കമ്പനി. ഒപ്പം കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്ന് പരാമർഷം.
പറഞ്ഞു വരുന്നത് നാളെ രാവിലെ എട്ട് മണി മുതൽ കമ്പനി ടോൾ പിരിവ് തുടങ്ങും. നേരത്തേ കൂട്ടി ജില്ലാ ഭരണകൂടത്തെ വ്യക്തമായ രേഖയോടെ അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത് എന്നാണ് പരക്കെ ആരോപണം.
എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തയില്ല മുമ്പ് ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു.