കൊല്ലം : ഫൂട്പാത്തിലാണ് നഗരത്തിൻ്റെ പാർക്കിംഗ് സ്ഥലം. സംഭവം ജില്ലാ പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നിലായി ബോയ്സ് ഹൈസ്കൂളിനോട് ചേർന്ന്.
കാലങ്ങളായി പലരും സ്വീകരിച്ചു വരുന്ന പരിഷ്കൃത സംസ്കാരമായിട്ടെ അഷ്ടമുടി ലൈവിന് ഇതിനെ ചൂണ്ടി കാണിക്കാൻ കഴിയൂ. ജില്ലാ പഞ്ചായത്തിൽ അപേക്ഷ നൽകാനും മറ്റും എത്തി ചേരുന്നതും സമീപത്തെ ഗവൺമെൻ്റ് ഓഫീസുകളിലും സ്കൂളിലും എത്തുന്നവരുമാണ് ഇവിടെ ഇത്തരം പരിഷ്ക്യത സംസ്കാരം പ്രവൃത്തിയിൽ കാണിച്ചു കൊണ്ട് തെക്കൻ കേരളത്തെ പഠിപ്പിക്കുന്നത്.
സാധാരണക്കാർ ഇപ്പോൾ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. വികസനങ്ങൾ വരുമ്പോൾ പാർക്കിംഗിന് പുത്തൻ ആശയങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ എക്സ്ക്യൂസീവ് ഡസ്ക്ക് അഷ്ടമുടി ലൈവ് ന്യൂസ്
നൂൽ :
പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ വീട് തീരദേശത്തിന് 100 മീറ്റർ (പുതിയ മാറ്റം പേപ്പറിലായിട്ടുണ്ട് ) മാറിയില്ലെങ്കിൽ അങ്ങനൊരു വീടിന് കരവുമില്ല വീടിനൊരു നമ്പറുമില്ല നിയമമാണ് നിയമം.