കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം 500 രൂപ വീതം 30 മാസത്തെ തവണ വ്യവസ്ഥയിലാണ് ലാപ്ടോപ്പ് വിതരണം. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവർക്ക് ഇളവും ലഭിക്കും. ആദ്യ മൂന്നുമാസം പണമടച്ചാൽ ലാപ്‌ടോപ് ലഭിക്കും.
ആദ്യഘട്ടത്തിൽ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ് വിതരണം ചെയ്യുക. 18,000 രൂപ വരെയാണ് ലാപ്‌ടോപ്പിന്റെ വില. കൊക്കോണിക്‌സാണ് ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ലാപ്‌ടോപ് നൽകുന്നത്–- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്‌പി (17,990), ഏസർ (17,883) എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുമുണ്ട്. 15,000ൽ കൂടുതലുള്ളവയ്‌ക്ക് അധികതുക ഗുണഭോക്താവ് അടയ്‌ക്കണം. മൂന്നു വർഷത്തെ വാറന്റിയും ലഭിക്കും.