പുനലൂരിന് പുതിയ കുടുംബ കോടതി; ഉദ്ഘാടനം ഫെബ്രുവരി 15ന്
കോടതി സമുച്ചയത്തിന്റെ പൂർത്തീകരണത്തിന് പിന്നാലെ കിഴക്കൻ മേഖലയ്ക്ക് സഹായകരമായി പുനലൂരിൽ ഇനി കുടുംബക്കോടതിയും. സ്ഥലം എംഎൽഎയും വനം വകുപ്പ് മന്ത്രിയുമായ കെ രാജുവിന്റെ ശ്രമ ഫലമായാണ് പുനലൂരിൽ കുടുംബക്കോടതി അനുവദിച്ചത്. ഇന്നലെ (10.02.21) നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 11.2 കോടി ചെലവഴിച്ച് നിർമ്മിച്ച കോടതി സമുച്ചയവും ഉദ്‌ഘാടനം ബഹു. ഹൈക്കോടതി ജഡ്ജി ശ്രീ.എ.ഹരി പ്രസാദ് ഫെബ്രുവരി 15ന് തിങ്കളാഴിച്ച വൈകിട്ട് 4 മണിക്ക് ചെമ്മന്തൂരിൽ നിർവഹിക്കും ചടങ്ങിൽ ബഹു.പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ ജനപ്രതിനിധികൾ ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും