മാധ്യമ പ്രവർത്തകന് വധ ഭീഷണി. കുറ്റവാളികളെ ഉടൻ കണ്ടെത്തുക - ജെ.എം.എ

0
സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെയും ചൈനയ്ക്ക് അനുകൂലമായും രാജ്യ വിരുദ്ധ പോസ്റ്റിട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിച്ച ഓൺലൈൻ വാർത്താ ചാനലായ ആദിത്യ ന്യൂസ് ചീഫ് എഡിറ്റർ ശ്രീ. സുജിത്ത് വെട്ടിയാറിന് വധഭീഷണിയുമായി രാജ്യദ്രോഹപ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നു. മാധ്യമ പ്രവർത്തനത്തിലൂടെ ദക്ഷിണമേഖലയിലെ  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ തന്റെ ഓൺലൈൺ മാധ്യമത്തിലൂടെ ജനങ്ങളിലെത്തിച്ച വ്യക്തിയാണ് ശ്രീ സുജിത്ത് വെട്ടിയാർ. പൊതു സമൂഹത്തിൽ ഒരു സംരക്ഷണവും ഇല്ലാതെ സ്വജീവൻ പണയം വച്ചു അഴിമതിയും  ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവരേ ജനമധ്യത്തിൽ തുറന്നു കാട്ടി വിചാരണ ചെയ്യുവാൻ ശ്രമിക്കുന്ന ഓൺലൈൻ മാധ്യമപ്രവർത്തകരുടെ നേർക്കുള്ള ഈ അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ജേർണലിസ്റ്റ് ആൻറ് മീഡിയ അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...

Post a Comment

0Comments
Post a Comment (0)