കൊല്ലം : കോവിഡ് മാനദണ്ഡങ്ങൾക്ക് വിപരീതമായി കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ വീടുകളിൽ സ്വകാര്യ ട്യൂഷൻ സെന്ററുകൾ തഴച്ചു വളരുന്നു. മൂന്ന് വയസു മുതൽ പതിനഞ്ചു വയസുവരെയുള്ള കുട്ടികളാണ് വീടുകളുടെ വരാന്തകളിലും റൂമികളിലുമായിരുന്നു പഠിക്കുന്നത്.
സർക്കാർ ലൈസൻസുള്ള സ്വകാര്യ വിദ്യാഭാസസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കുവാൻ അനുവാദം നൽകിയിട്ടുണ്ട് എന്നാൽ വീടുകളിലെ ട്യൂഷനുകൾക്ക് അനുവാദം നൽകിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ വീടുകളിലെ ട്യൂഷൻ തടയുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതും വീടുകളിൽ ട്യൂഷൻ എടുക്കുന്നവർക്ക് ഗുണകരമാണ്. ചില വീടുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ട്യൂഷനായി എത്തുന്നത്. ഒരു വിദ്യാർത്ഥിയിൽ നിന്നും അഞ്ഞുറു രൂപ മുതൽ ആയിരം രൂപ വരെ ട്യൂഷൻ ഫീസായി ലഭിക്കുന്നതിനാൽ മാനദണ്ഡങ്ങളെയും നിയമങ്ങളെയും കാറ്റിൽ പറത്തി വീടുകളിൽ ക്ലാസ്സെടുക്കുന്നത്. കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലയായ കൊല്ലം ജില്ലയിൽ വീടുകളിലെ സ്വകാര്യ ട്യൂഷൻ വലിയ വ്യാപനമുണ്ടാകാൻ സാധ്യതയുമുള്ളതാണ്.
വീടുകളിൽ കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ മക്കൾ മറ്റുകുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതും ഇത്തരം ട്യൂഷൻ സെന്ററുകളിൽ നിന്നാണ്. പൊതുപരീക്ഷ നടത്തുന്ന കുട്ടികൾക്ക് മാത്രമായാണ് സ്കൂളുകളിൽ പോലും ക്ലാസുകൾ നടത്തുന്നത്. മാതാപിതാക്കളുടെ നിർബന്ധം കാരണമാണ് വീടുകളിൽ ട്യൂഷൻ എടുക്കുന്നതെന്നു ചില ട്യൂഷൻ അദ്ധ്യാപകൻ പറയുന്നു. എന്നാൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ കൊച്ചുകുട്ടികളിൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതാണ് വീടുകളിലെ സ്വകാര്യ ട്യൂഷൻ ക്ലാസുകൾ.