ഇ.എം.സി.സി യുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിൻ്റെ കരാര്‍ ചര്‍ച്ച ചെയ്തുവെന്ന ആരോപണം തികച്ചും അസംബന്ധമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രോജക്ട് ചര്‍ച്ച ചെയ്തുവെന്നത് അസംബന്ധമാണ്. ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത് പ്രോജക്ട് അമേരിക്കയില്‍ വച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു എന്നാൽ ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ വച്ച് തന്നെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന്. നിരവധി സന്ദർശകർ കാണാന്‍ വരാറുണ്ട്. കാണാന്‍ വന്നോ എന്നതല്ല പ്രശ്‌നം. പദ്ധതിക്ക് അനുമതി കൊടുത്തോ എന്നുള്ളതാണെന്നും മന്ത്രി ചൂണ്ടി കാണിച്ചു.
നാം എത്രയോ പേരെ കാണുന്നു; പ്രോജക്ട് ചർച്ച ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
February 19, 2021
0